പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം . താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം

യനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം . താന്നിത്തെരുവില്‍ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു .

ഇന്ന്‌ പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകില്‍ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.

ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ഒച്ച വച്ചതോടെ കടുവ പശു കിടാവിനെ ഉപേക്ഷിച്ച്‌ ഓടി മറയുകയായിരുന്നു. ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു .വനം വകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.