മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ഇഡി
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഇ ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഇ ഡി കസ്റ്റഡിയില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമായിരുന്നു സോറനെ അറസ്റ്റ് ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ രാജിവയ്ക്കുകയായിരുന്നു. ഇതിനിടെ മുതിര്‍ന്ന നേതാവും ഹേമന്ദ് സോറന്‍ മന്ത്രിസഭയിലെ അംഗവുമായ ചംപയ് സോറനെ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചിരുന്നു. ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചംപയ് സോറന്‍ ഉടന്‍ സ്ഥാനമേല്‍ക്കുമെന്നാണ് ജെഎംഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.