തുടര്‍ച്ചയായി ആറുബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയാകാനൊരുങ്ങി നിര്‍മലാ സീതാരാമന്‍
തുടര്‍ച്ചയായി ആറുബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയായി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍.
തുടര്‍ച്ചയായി ആറുബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയായി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍.
ഫെബ്രുവരി ഒന്നിന് തുടര്‍ച്ചയായ ആറാം ബജറ്റ് അവതരിപ്പിക്കുമ്ബോള്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോഡിനൊപ്പമാണ് ധനമന്ത്രി നിര്‍മല സീതാരാമനും എത്തുന്നത്. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ, തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിന്‍ഹ തുടങ്ങിയ മുന്‍ഗാമികളുടെ റെക്കോര്‍ഡുകള്‍ ധനമന്ത്രി മറികടക്കും. ചില ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കേന്ദ്ര ധനമന്ത്രിയെന്ന നിലയില്‍ മൊറാര്‍ജി ദേശായി 1959നും 1964നും ഇടയില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് സീതാരാമന്‍ അവതരിപ്പിക്കുന്ന 202425 ഇടക്കാല ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായിരിക്കും. ഏപ്രില്‍മെയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സമ്ബൂര്‍ണ ബജറ്റ് അവതരിപ്പിക്കും.