വൈത്തിരിയില്‍ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച സി.ഐക്ക് സ്ഥലംമാറ്റം
വൈത്തിരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയതിനിടെ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച സി.ഐക്ക് സ്ഥലംമാറ്റം.
ഈ മാസം 19 ന് രാത്രി ആള്‍ക്കൂട്ടത്തില്‍ വെച്ച് മേലുദ്യോഗസ്ഥന്‍ വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തല്ലിയത് വലിയ വിവാദമായിരുന്നു. സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ സംസ്ഥാനത്തെ പൊലീസ് സേനക്കാകെ സംഭവം കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.